വടകര: നാദാപുരംറോഡ് ആണ്ടിമാസ്റ്റർ സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയം വായനോത്സവത്തിന്റെ ഭാഗമായി ഐ വി ദാസ് അനുസ്മരണ പ്രഭാഷണവും വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള അനുമോദരവും നടന്നു. സബ്ജില്ലാ തലത്തിൽ ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ "ബഷീറിന്റെ ലോകം" ക്വിസ് മത്സര വിജയികൾക്ക് ക്യാഷ് അവാർഡും മെമന്റോയും സമ്മാനിച്ചു. ഐ.വി ദാസ് അനുസ്മരണ പ്രഭാഷണവും ഉപഹാര സമർപ്പണവും കെ.ടി. ദിനേശ് ഉദ്ഘാടനം ചെയ്തു. വി. പി. പ്രഭാകരൻ അദ്ധ്യക്ഷത വഹിച്ചു. കെ. എം. സത്യൻ, കെ.പി. പ്രീജിത്ത് കുമാർ, ബിന്ദു വള്ളിൽ, രമ്യ. പി. എം , ആതിര രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |