കൊയിലാണ്ടി: സി.പി.ഐ കോഴിക്കോട് ജില്ലാ ജനറൽ ബോഡി യോഗം ദേശീയ സെക്രട്ടേറിയറ്റ് അംഗം അഡ്വ. കെ പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു. കേരളത്തിലെ ജനങ്ങളുടെ പ്രതീക്ഷകൾക്ക് മങ്ങലുണ്ടായതാണ് നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയ്ക്ക് കാരണമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ സെക്രട്ടറി പി ഗവാസ് അദ്ധ്യക്ഷത വഹിച്ചു. സെപ്തംബർ ഒന്നിന് ന്യൂഡൽഹിയിൽ നടക്കുന്ന ദേശീയ പ്രക്ഷോഭ റാലിയുടെ പ്രചാരണ പ്രവർത്തനങ്ങളെക്കുറിച്ച് പാർട്ടി സംസ്ഥാന അസി. സെക്രട്ടറി സത്യൻ മൊകേരി വിശദീകരിച്ചു. സംസ്ഥാന എക്സിക്യൂട്ടിവ് അംഗം പി വസന്തം, സംസ്ഥാന കൗൺസിൽ അംഗങ്ങളായ ടി വി ബാലൻ, കെ കെ ബാലൻ, ജില്ലാ അസി. സെക്രട്ടറിമാരായ ആർ ശശി, പി കെ നാസർ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |