നാദാപുരം : ഫിനാൻസ് ബിൽ 2025 ഭേദഗതി പിൻവലിക്കുക, പി.എഫ്.ആർ.ഡി.എ നിയമം പിൻവലിക്കുക, സ്റ്റാറ്റ്യുട്ടറി പെൻഷൻ പുന:സ്ഥാപിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ
തൂണേരി ബ്ലോക്കിലെ പെൻഷൻകാർ രാഷ്ട്രപതിക്ക് സമർപ്പിക്കുന്ന നിവേദനം ജില്ലാ ട്രഷറർ എൻ.കെ. ബാലകൃഷ്ണൻ ഏറ്റുവാങ്ങി. പ്രസിഡന്റ് ടി.കെ.രാഘവൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി കെ.ഹേമചന്ദ്രൻ, പി.കരുണാകര കുറുപ്പ്, പി.വി. വിജയകുമാർ, എം.കെ.രാധ, സി.എച്ച്. ശങ്കരൻ, ടി.അബ്ദുറഹ്‌മാൻ, ടി.രാജൻ, പി. ലക്ഷ്മി, വി.രാജലക്ഷ്മി, വാസു പുതിയോട്ടിൽ എന്നിവർ പ്രസംഗിച്ചു.
യൂണിറ്റുകളിൽ നിന്നുള്ള നിവേദനം കെ.കെ. പുരുഷൻ, ഒ.പി. ഭാസ്കരൻ, സുരേന്ദ്രൻ തൂണേരി, പി.പി. കുഞ്ഞമ്മത് , എം. വത്സൻ, കെ. ചന്ദ്രി, അജയകുമാർ, കെ.രാജൻ എന്നിവരിൽ നിന്ന് ബ്ലോക്ക് ഭാരവാഹികൾ ഏറ്റുവാങ്ങി.
Members of the Kerala State Service Pensioners' Union in Thooneri Block submitted a petition addressed to the President, received by District Treasurer N.K. Balakrishnan. Their demands include withdrawing the Finance Bill 2025 amendment, repealing the PFRDA Act, and restoring statutory pension. The event was chaired by President T.K. Raghavan.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |