ബാലുശ്ശേരി: ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെയുടെ ആഭിമുഖ്യത്തിൽ പഞ്ചായത്തിലെ വിവിധ വിദ്യാലയങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളെ ഉൾപ്പെടുത്തി വായന വാരാചരണവും പ്രശ്നോത്തരി മത്സരവും സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മംഗൾദാസ് ത്രിവേണി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ റീജ മനോജ് അദ്ധ്യക്ഷത വഹിച്ചു. ചങ്ങമ്പുഴ പുരസ്കാരം നേടിയ എഴുത്തുകാരി ഹബീബ ബാലുശ്ശേരി മുഖ്യാതിഥിയായി പൃഥ്വീരാജ് മൊടക്കല്ലൂർ പ്രശ്നോത്തരി നയിച്ചു. ഡോണ സി. മാർക്കോസ്, ബദീഷ് കളത്തേടത്ത്, സി.കെ രാജീവൻ, ശ്രീജ പ്രസംഗിച്ചു. പ്രശ്നോത്തരിയിൽ വിജയികളായ വിദ്യാർത്ഥികൾക്ക് പ്രസിഡൻ്റ് മംഗൾദാസ് ത്രിവേണി പുരസ്കാരങ്ങൾ നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |