SignIn
Kerala Kaumudi Online
Friday, 31 July 2026 4.02 AM IST

ഓണം വിപണന മേള​ ഉദ്ഘാടനം

lockel
കോഴിക്കോട് സർവോദയ സംഘത്തിന് കീഴിലുള്ള രാമനാട്ടുകരയിലെ​ ഖാദി ഗ്രാമ ഉദ്യോഗ്​ ഭവനിൽ​ ഓണം വിപണന മേള രാമനാട്ടുകര ​നഗരസഭാ ചെയർപേഴ്സൺ​ കല്ലട മുഹമ്മദലി​ ആദ്യ വില്പന മുണ്ടമ്പലത്ത്നളിനാക്ഷൻ​ നൽകി ​ ഉദ്ഘാടനം ചെ​യ്യുന്നു

രാമനാട്ടുകര: രാമനാട്ടുകരയിലെ​ ഖാദി ഗ്രാമ ഉദ്യോഗ്​ ഭവനിൽ ആരംഭിച്ച​ ഓണം വിപണന മേള രാമനാട്ടുകര ​നഗരസഭാ ചെയർപേഴ്സൺ​ കല്ലട മുഹമ്മദലി​ ആദ്യവിൽപന മുണ്ടമ്പലത്ത് നളിനാക്ഷൻ​ നൽകി ​ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ​കെ.പി നാസർ ​അ​ദ്ധ്യക്ഷത​ വഹിച്ചു. കോഴിക്കോട് സർവോദയ സംഘം സെക്രട്ടറി എം കെ ശ്യാം പ്രസാദ്​, കൗൺസിലർമാരായ ഷിനോദ് ഓട്ടുപാറ​, ​ എം​. രാജീവൻ​, വ്യാപാരി സമിതി ഫറോക്ക് ഏരിയ പ്രസിഡന്റ് ​എ.എം.ഷാജി​ , മജീദ് വെൺമരത്ത്​, ​ ​ മാനേജർ ​ടി .റജീന​ എന്നിവർ പ്രസംഗിച്ചു . ഓണത്തോടനുബന്ധിച്ച് ആഗസ്റ്റ് 25 വരെ​ 30% റിബേറ്റോടുകൂടി ഖാദിവസ്ത്രങ്ങൾ ലഭ്യമാക്കുന്നതാണ്. ആഴ്ച തോറും സമ്മാന പദ്ധതികളും മെഗാ സമ്മാനപദ്ധതിയും ഉണ്ടാവും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL