കുന്ദമംഗലം: സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (എസ്.ഡി.പി.ഐ ) സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന 'പി.എം ശ്രീ, യു.ഡി. എഫ് സർക്കാർ പിൻമാറുക, മതേതരത്വം സംരക്ഷിക്കുക' പ്രചാരണ പരിപാടിയുടെ ഭാഗമായി കുന്ദമംഗലം നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച വാഹന പ്രചാരണജാഥ കാരന്തൂർ അങ്ങാടിയിൽ ജില്ലാ പ്രസിഡന്റ് നാസർ പേരോട് ഉദ്ഘാടനം ചെയ്തു. കേന്ദ്ര സർക്കാർ കൊണ്ടുവന്ന പി.എം ശ്രീ പദ്ധതി രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ യഥാർത്ഥ ചരിത്രങ്ങളെ തമസ്‌ക്കരിക്കുന്നതും മിത്തുകളെയും ഐതിഹ്യങ്ങളെയും കുത്തിനിറച്ചു മത നിരപേക്ഷതയെ തകിടം മറിക്കാൻ ഉന്നം വെച്ചുള്ളതാണന്നും അദ്ദേഹം പറഞ്ഞു.
കുന്ദമംഗലം നിയോജക മണ്ഡലം പ്രസിഡന്റ് ഹനീഫ പാലാഴി അദ്ധ്യക്ഷത വഹിച്ചു. ജില്ല കമ്മിറ്റി അംഗങ്ങളായ അഹ്‌മദ്, പി.റഷീദ്, കെ കെകബീർ, എം.സി.ഫിറോസ്, കെ.പി.റഷീദ്, സി റസാഖ്, മുഹമ്മദ് പൂവമ്പുറത്ത്, കെ.പി നൗഫൽ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |