നാദാപുരം: ചാലപ്പുറം വി.എം.എൽ.പി സ്കൂളിൽ പ്രതിഭാ സംഗമവും അനുമോദന സദസും സംഘടിപ്പിച്ചു. കെ.എം.അഭിജിത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ഫസൽ മാട്ടാൻ അദ്ധ്യക്ഷത വഹിച്ചു. നാദാപുരം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സി.എച്ച്. സനൂപ് മുഖ്യാതിഥിയായിരുന്നു. വിവിധ പരീക്ഷകളിൽ എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും സി.എം. കിഡ്സ് നേടിയ വിദ്യാർത്ഥികളെയും അനുമോദിച്ചു. വിവ സ്പോർട്ട്സ് ക്ലബ്, ബ്രദേർസ് ചാലപ്പുറം എന്നിവർ സ്‌കൂളിനായി നൽകിയ സ്‌പോർട്സ് ഉപകരണങ്ങളും ജേഴ്‌സിയും കൈമാറി. വാർഡ് മെമ്പർ കെ.പി.സി. തങ്ങൾ, ടി.പി. അബ്‌ദുള്ള, കെ.പി. ജാഫർ, മുനീർ.കെ. ഒ, സുബൈർ കളപ്പീടികയിൽ അബൂബക്കർ കുണ്ടാഞ്ചേരി, പൊന്നാണ്ടി കുഞ്ഞാലി എന്നിവർ പ്രസംഗിച്ചു. പ്രധാനാദ്ധ്യാപിക റുക്‌സാന പി.കെ. സ്വാഗതവും സ്റ്റാഫ് സെക്രട്ടറി അനൂപ്. ആർ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |