മുക്കം: എന്റെ മുക്കം സന്നദ്ധസേനയുടെ രക്ഷാപ്രവർത്തനത്തിന് അത്യാധുനിക സ്‌കൂബ എയർ കംപ്രസർ മുക്കത്തെ വ്യാപാരിയായ ബക്കർ കളർ ബലൂൺ കൈമാറി. ഉപകരണ കൈമാറ്റം സി.കെ. കാസിം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചെറുപ്രായം മുതൽ മുങ്ങി മരണം ഇല്ലാതാക്കാൻ മുഖ്യമന്ത്രിയ്ക്കും വിദ്യാഭ്യാസ മന്ത്രിക്കും നിവേദനം നൽകി നീന്തൽ ബോധവത്കരണം നടത്തുന്ന മൂന്നാം ക്ലാസുകാരി റന ഫാത്തിമയെ ആദരിച്ചു. എന്റെ മുക്കം പ്രസിഡന്റ് ജാബിർ മുക്കം അദ്ധ്യക്ഷത വഹിച്ചു . മുക്കം നഗരസഭ ചെയർപേഴ്‌സൺ അഡ്വ. കെ. പി.ചാന്ദ്നി, കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. അബ്ദുൽ അക്ബർ, എന്റെ മുക്കം രക്ഷാധികാരി എ പി മുരളീധരൻ, അശ്കർ , അലി അക്ബർ, സുൽഫിക്കർ, ടി.എ. ഷീജ, അബ്ദു ചാലിയാർ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |