SignIn
Kerala Kaumudi Online
Sunday, 04 October 2026 4.30 PM IST

അതിർത്തി തർക്കം: കോഴിക്കോട്ട് അയൽവാസിയായ സ്ത്രീക്ക് നേരെ വെടിയുതിർത്ത് യുവാവ്

READ ENGLISH VERSION

shimjith
ഷിംജിത്ത്

കോഴിക്കോട്: വെള്ളയിലിൽ അയൽവാസിയായ സ്ത്രീക്ക് നേരെ വെടിയുതിർത്ത് യുവാവ്. ചെട്ടിത്തോപ്പ് പറമ്പ് സ്വദേശിനി പുഷ്പലതയ്ക്കാണ് (59) പരിക്കേറ്റത്. സംഭവത്തിൽ വെള്ളയിൽ സ്വദേശി ഷിംജിത്തിനെ (40) പൊലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച രാവിലെ വെള്ളയിൽ ബിജി റോഡിന് സമീപത്തുവച്ചായിരുന്നു സംഭവം.

അതിർത്തി തർക്കമാണ് വെടിവയ്പ്പിൽ കലാശിച്ചതെന്നാണ് വിവരം. ഞായറാഴ്ച രാവിലെ ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു. തുടർന്ന് ഷിംജിത്ത് കയ്യിൽ കരുതിയിരുന്ന എയർപിസ്റ്റൾ ഉപയോഗിച്ച് പുഷ്പലതയെ വെടിവയ്ക്കുകയായിരുന്നു. പുഷ്പലതയുടെ വയറിനാണ് വെടിയേറ്റത്. പരിക്കേറ്റ ഇവരെ ആദ്യം ബീച്ച് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ഷിംജിത്ത് ഇയാളുടെ വീടിന് മുൻവശത്തായും പുഷ്പലതയുടെ സ്ഥലത്തിന്റെ അതിർത്തിയോട് ചേർന്നും കുതിരാലയം കെട്ടി രണ്ട് കുതിരകളെ വളർത്തുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട തർക്കമാണ് വെടിവയ്പ്പിൽ കലാശിച്ചതെന്നാണ് വിവരം. ഷിംജിത്തിന് എവിടെ നിന്നാണ് എയർ പിസ്റ്റൾ കിട്ടിയതെന്നതിൽ വ്യക്തതയില്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

English Summary

A 59-year-old woman, Pushpalatha, was shot in the abdomen with an air pistol by her neighbour, Shimjith (40), in Vellayil, Kozhikode, on Sunday morning. The incident reportedly stemmed from a border dispute and a prior argument between them. Shimjith has been taken into police custody, and Pushpalatha is undergoing treatment. Police have initiated an investigation.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BORDER DISPUTE, NEIGHBOR DISPUTE, SHOOTING, WOMAN SHOT BY YOUTH, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY