SignIn
Kerala Kaumudi Online
Friday, 07 August 2026 4.34 AM IST

സംരംഭക സംഗമവും ലോൺ മേളയും

prgrm
കേരളാ ബാങ്ക് ഫറോക്ക് ഏരിയയുടെ ആഭിമുഖ്യത്തിൽ കൊളത്തറ റഹിമാൻ ബസാറിലെ അബ്ദുറഹ്മാൻ പാർക്കിൽ നടന്ന പരിപാടി

കോഴിക്കോട്: കേരളാ ബാങ്ക് ഫറോക്ക് ഏരിയയുടെ ആഭിമുഖ്യത്തിൽ കൊളത്തറ റഹിമാൻ ബസാറിലെ അബ്ദുറഹ്മാൻ പാർക്കിൽ സംരംഭക സംഗമവും ലോൺ മേളയും സംഘടിപ്പിച്ചു. കോഴിക്കോട് കോർപറേഷൻ കൊളത്തറ ഡിവിഷൻ കൗൺസിലർ ആദം മാലിക് ഉദ്ഘാടനം ചെയ്തു. എം. ശ്രീലത അദ്ധ്യക്ഷത വഹിച്ചു. വിവിധ സർക്കാർ സബ്സിഡി പദ്ധതികളെക്കുറിച്ച് കോർപറേഷൻ ഇൻഡസ്ട്രീസ് ഡെവലപ്മെന്റ് ഓഫീസർ വിപിൻ ദാസ് ക്ലാസെടുത്തു. കേരളാ ബാങ്ക് മാസ്റ്റർ ട്രെയിനർ സിജിൽ സൈബർ സുരക്ഷയെക്കുറിച്ച് ബോധവത്കരണം നടത്തി. വിവിധ വായ്പകളുടെ അനുമതിപത്രം വിതരണം ചെയ്ത് മികച്ച ഉപഭോക്താക്കളെ ആദരിച്ചു. ശ്രീജ, അബ്ദുൾ മൻസൂർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL