SignIn
Kerala Kaumudi Online
Saturday, 08 August 2026 2.08 AM IST

സോപാനസംഗീത പരിക്രമം ഇന്ന് ആരംഭിക്കും

spopanam
സോപാനസംഗീതം

കോഴിക്കോട്: ബഹ്റിൻ സോപാനം വാദ്യകലാസംഘം സംഘടിപ്പിക്കുന്ന സോപാനസംഗീത പരിക്രമം ഇന്ന് ആരംഭിക്കും. ബഹ്റിനിൽ സോപാനസംഗീതവും ഇടയ്ക്കയും അഭ്യസിച്ച് അരങ്ങേറ്റം കുറിച്ച സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്ന 30 സോപാന ഗായകരാണ് പരിക്രമത്തിൽ പങ്കെടുക്കുന്നത്. കൊല്ലൂർ ശ്രീ മൂകാംബിക ക്ഷേത്രത്തിൽ നിന്ന് ആരംഭിക്കുന്ന യാത്രയിൽ കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളിലെ 24 ക്ഷേത്രങ്ങളിൽ സോപാനസംഗീതം അവതരിപ്പിക്കും.14ന് അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ സമാപിക്കും. സോപാന സംഗീതജ്ഞൻ സോപാനരത്നം അമ്പലപ്പുഴ വിജയകുമാറിന്റെ മാർഗനിർദേശത്തിൽ സോപാനം ഗുരു മേളകലാരത്നം സന്തോഷ് കൈലാസാണ് യാത്രയ്ക്ക് നേതൃത്വം നൽകുന്നത്. പരിക്രമത്തിന്റെ ഭാഗമായി സോപാനസംഗീത ശാഖയെ പരിപോഷിപ്പിച്ച ആചാര്യന്മാരെ ആദരിക്കുന്ന ‘ആചാര്യവന്ദനം’ ആദരസഭയും വിവിധ ക്ഷേത്രങ്ങളിൽ സംഘടിപ്പിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL