SignIn
Kerala Kaumudi Online
Saturday, 08 August 2026 2.08 AM IST

ഹാൻഡ് സർജറി ശിൽപശാല ഇന്ന്

medi
ഹാൻഡ് സർജറി

കോഴിക്കോട്: ഹാൻഡ് സർജറിയിലെ നൂതന ചികിത്സാരീതികൾ പരിചയപ്പെടുത്തുന്നതിനും ഡോക്ടർമാരുടെ വൈദഗ്ധ്യം വർധിപ്പിക്കുന്നതിനുമായി കോഴിക്കോട് ഗവ. മെഡിക്കൽ കോളജിലെ പ്ലാസ്റ്റിക് സർജറി വിഭാഗവും ഇന്ത്യൻ സൊസൈറ്റി ഫോർ സർജറി ഓഫ് ദ ഹാൻഡും ചേർന്ന് ഇന്ന് ശിൽപ്പശാല സംഘടിപ്പിക്കും. മെഡിക്കൽ കോളേജിലെ അനാട്ടമി ഡിസക്ഷൻ ഹാളിൽ രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെയാണ് പരിപാടി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 100 ഡോക്ടർമാരും കേരളത്തിലെ മെഡിക്കൽ കോളജുകളിലെ 50 പി.ജി വിദ്യാർഥികളും പങ്കെടുക്കും. രാവിലെ 10.30ന് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. കെ.ജി. സജീത് കുമാർ ശിൽപ്പശാല ഉദ്ഘാടനം ചെയ്യും. പ്രമുഖ ഹാൻഡ് സർജന്മാർ ക്ലാസുകൾ നയിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL