SignIn
Kerala Kaumudi Online
Wednesday, 23 September 2026 10.35 AM IST

എം.എൽ.എമാർക്ക് സ്വീകരണം നൽകി

sweekaranam
കലാലയത്തിലേക്കെത്തുന്ന എംഎൽഎമാരായ സി.കെ കാസിം, പി.കെ. ഫിറോസ് എന്നിവർ

മുക്കം: മുക്കം എം.എ.എം.ഒ കോളേജ് പൂർവ വിദ്യാർത്ഥികളായ തിരുവമ്പാടി എം.എൽ.എ. സി.കെ. കാസിം, കൊടുവള്ളി എം.എൽ.എ. പി.കെ. ഫിറോസ് എന്നിവർക്ക് കോളേജ് മാനേജ്‌മെന്റും പി.ടി.എ.യും പൂർവ വിദ്യാർത്ഥി കൂട്ടായ്മയും സംയുക്തമായി സ്വീകരണം നൽകി.

എം.എം.ഒ. ഗ്രൂപ് ഓഫ് ഇൻസ്റ്റിറ്റിയൂഷൻസ് സി.ഇ.ഒ. വി.അബ്ദുള്ള കോയ ഹാജി ഉദ്ഘാടനം ചെയ്തു. ട്രഷറർ വി. മോയി ഹാജി അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. ഇ.കെ. സാജിദ് മുഖ്യപ്രഭാഷണം നടത്തി. ദേശീയ ഫുട്‌ബോൾ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കോളേജ് ഫുട്‌ബോൾ ടീം താരം നൗഫലിനെയും കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റർസോൺ കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടിയ ഒപ്പന ടീം അംഗങ്ങളെയും ആദരിച്ചു. നടുക്കണ്ടി അബൂബക്കർ സ്വാഗതവും വി. ഇർഷാദ് നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL