കൊടുവള്ളി: പറമ്പത്തുകാവ്, കരൂഞ്ഞി, എരഞ്ഞിക്കോത്ത്, കാക്കേരി വഴി കെട്ടാങ്ങൽ ഭാഗത്തേക്ക് സർവീസ് നടത്തിയിരുന്ന ഗ്രാമീണ ബസ് സർവീസ് പുനഃസ്ഥാപിക്കണമെന്ന് വെൽഫെയർ പാർട്ടി കൊടുവള്ളി മുനിസിപ്പൽ കമ്മിറ്റി ആവശ്യപ്പെട്ടു. ബസ് സർവീസ് നിലച്ചതോടെ വിദ്യാർഥികൾ, തൊഴിലാളികൾ, സ്ത്രീകൾ, വയോജനങ്ങൾ ഉൾപ്പെടെയുള്ള യാത്രക്കാർ ഏറെ പ്രയാസം നേരിടുകയാണ്. ഗ്രാമീണ ജനതയുടെ യാത്രാദുരിതം പരിഹരിക്കുന്നതിനായി സർവീസ് എത്രയും വേഗം പുനഃസ്ഥാപിക്കുന്നതിന് മോട്ടോർ വാഹന വകുപ്പ് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് എം.പി. അബ്ദുറഹിമാൻ അദ്ധ്യക്ഷത വഹിച്ചു. സൈനുൽ ആബിദ്, കെ. ഫിറോസ് ഖാൻ, ആർ.വി. സൈനുദ്ദീൻ, എ.കെ. മനാഫ്, വി.എ. അഷ്റഫ്, കെ. അബ്ദുള്ള,ഇ. അബ്ദുൽ റസാഖ് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |