ചേളന്നൂർ: ചിങ്ങം ഒന്ന് കർഷക ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന വിവിധ മത്സരങ്ങളുടെ ഭാഗമായി തേങ്ങ പൊതിക്കൽ മത്സരം കുമാരസ്വാമി ഗ്രൗണ്ടിൽ ഗ്രാമ പഞ്ചായത്ത്പ്രസിഡന്റ് ടി. സ്വപ്ന ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ.രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ഷീന ചെറുവത്ത് ജീന അജയ് വാർഡ് മെമ്പർമാരായ സാമി കേരായി, പി. സന്തോഷ്, ദേവദാസൻ ഊട്ടുകുളം, എ.ടി അഖിലേഷ് , രമണി ഇരുവള്ളൂർ ബബിത ശിവൻ, കിഷോർ, മുഹമ്മദ് പാലത്ത്, വി. സുലൈമാൻ, യു.കെ.ബാലകൃഷ്ണൻ ആത്മിനി എൻ.കെ. കാർഷിക വികസന സമിതിയംഗം സതീശൻ.കെ.എന്നിവർ പങ്കെടുത്തു. പുരുഷ, വനിത വിഭാഗത്തിൽ കണ്ടിയിൽ രാജൻ, വനജ എന്നിവർ ഒന്നാം സ്ഥാനം നേടി. വിജയികൾക്ക് ചിങ്ങം ഒന്നിനു ലീലാ ഹാളിൽ നടക്കുന്ന കർഷക ദിന സമ്മേളനത്തിൽ സമ്മാന വിതരണം നടത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |