SignIn
Kerala Kaumudi Online
Wednesday, 23 September 2026 10.35 AM IST

പ്രചാരണ ജാഥ സമാപിച്ചു

cpi
സിപിഐ ദേശീയ പ്രക്ഷോഭത്തിൻ്റെ പ്രചരണാർത്ഥം മുക്കത്ത് നടത്തിയ ജാഥയുടെ സമാപന പൊതുയോഗത്തിൽ ജാഥ ക്യാപ്റ്റൻ സി.ബി രഘു പ്രസാദ് സംസാരിക്കുന്നു

മുക്കം: "മാറ്റം അനിവാര്യം " എന്ന മുദ്രാവാക്യമുയർത്തി സി.പി.ഐ സെപ്തംബർ ഒന്നിന് ഡൽഹിയിൽ നടത്തുന്ന സമരത്തിന്റെ പ്രചാരണാർത്ഥം മുക്കം ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച കാൽനട ജാഥ മുക്കം നഗരത്തിൽ എസ് കെ പൊറ്റെക്കാട്ട് സ്മാരക പാർക്കിൽ സമാപിച്ചു. വെള്ളിയാഴ്ച തോട്ടത്തിൻ കടവിൽ ജില്ല സെക്രട്ടറി അഡ്വ.പി ഗവാസ് ഉദ്ഘാടനം ചെയ്ത ജാഥയാണ് സമാപിച്ചത്. സമാപന പൊതുയോഗം ജില്ല എക്സിക്യുട്ടീവ് കമ്മിറ്റി അംഗം കെ മോഹനൻ ഉദ്ഘാടനം ചെയ്തു. ചന്ദ്രൻ പുൽപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു.

തിരുവമ്പാടി മണ്ഡലം സെക്രട്ടറി കെ ഷാജികുമാർ, മണ്ഡലം കമ്മിറ്റി അംഗം വി.എ സബാസ്റ്റ്യൻ, ജാഥ ക്യാപ്റ്റൻ സി ബി രഘു പ്രസാദ്, മുക്കം ബ്രാഞ്ച് സെക്രട്ടറി കെ സാനു എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL