വടകര: ദേശീയപാത 66-ലെ അഴിയൂർ - വെങ്ങളം റീച്ചിലെ നിർമ്മാണ പ്രവൃത്തികൾ ഇഴഞ്ഞുനീങ്ങുന്നതിനെ തുടർന്നുണ്ടായ രൂക്ഷമായ യാത്രാ പ്രതിസന്ധിക്ക് അടിയന്തര പരിഹാരം ആവശ്യപ്പെട്ട് ഷാഫി പറമ്പിൽ എം.പി ദേശീയപാത അതോറിറ്റി ചെയർമാൻ സന്തോഷ് കുമാർ യാദവിന് നിവേദനം നൽകി. അടുത്ത 10 ദിവസത്തിനകം നിർമ്മാണ പ്രവൃത്തികളിൽ പുരോഗതിയുണ്ടായില്ലെങ്കിൽ വടകരയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തുമെന്ന് ചെയർമാൻ എം.പിയെ അറിയിച്ചു. കാലവർഷം കനത്തതോടെ ദേശീയപാതയിലെ യാത്രാദുരിതം പരിഹരിക്കുന്നതിൽ കാണിക്കുന്ന ഗുരുതരമായ അലംഭാവവും അലസതയും അംഗീകരിക്കാനാകില്ലെന്ന് എം.പി ചർച്ചയിൽ വ്യക്തമാക്കി. കഴിഞ്ഞ മഴക്കാലങ്ങളിലുണ്ടായ പ്രയാസങ്ങൾ മുൻനിർത്തി മണ്ണിടിച്ചിൽ, വെള്ളക്കെട്ട്, റോഡ് തകർച്ച എന്നിവ പരിഹരിക്കാൻ കൃത്യമായ മുന്നൊരുക്കങ്ങൾ നടത്തണമെന്ന് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നതാണ്. എന്നാൽ അധികൃതരുടെ ഭാഗത്തുനിന്നും സമയബന്ധിതമായ ഇടപെടലുകളോ നടപടികളോ ഉണ്ടാകാതിരുന്നതാണ് നിലവിലെ ദുരിതം ഇത്രയും വഷളാക്കിയ എം പി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |