കൊടുവള്ളി: ജില്ല ടഗ് ഓഫ് വാർ അസോസിയേഷൻ സംഘടിപ്പിക്കുന്ന അണ്ടർ 13, 15 വടംവലി ചാമ്പ്യൻഷിപ്പ് എളേറ്റിൽ എം.ജെ ഹയർ സെക്കൻഡറി സ്കൂളിൽ കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. സുബൈർ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജില്ല പ്രസിഡന്റ് ഇഖ്ബാൽ കത്തറമ്മൽ അദ്ധ്യക്ഷത വഹിച്ചു. കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് അംഗം അയ്യൂബ് പൂക്കോട്ട് മുഖ്യാതിഥിയായി. എം. പി മുഹമ്മദ് ഇസ്ഹാഖ്, ഷബീർ ചുഴലിക്കര, പി.ഷഫീഖ്, കെ. അബ്ദുൽ മുജീബ്, കെ. നവനീത് മോഹൻ, സുരേഷ്, ആഷിഖ് റഹ്മാൻ, എൻ. സി. റഫീഖ് എന്നിവർ പ്രസംഗിച്ചു. ജില്ല സെക്രട്ടറി പി. പി. ഷഹർബാനു സ്വാഗതവും പി.ടി. അബ്ദുൽ അസീസ് നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |