SignIn
Kerala Kaumudi Online
Monday, 10 August 2026 3.36 AM IST

ടി.പി സ്മാരകത്തിൽ വായനയുടെ എം.ടി ഇടം

img
ഓർക്കാട്ടേരി ടി പി സ്മാരകത്തിൽ വായനയുടെ എം.ടി ഇടം എം ആർ കുഞ്ഞികൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു

വടകര: ഓർക്കാട്ടേരി ടി.പി. സ്മാരക ഗ്രന്ഥാലയം പ്രമുഖ എഴുത്തുകാരുടെ മുഴുവൻ പുസ്തകങ്ങളും പ്രത്യേകമായി സമാഹരിച്ച് ഗ്രന്ഥശേഖരം സമ്പുഷ്ടമാക്കുന്ന പദ്ധതിക്ക് തുടക്കമായി. ഇതിന്റെ ഭാഗമായി എം.ആർ. കുഞ്ഞികൃഷ്ണൻ മാസ്റ്ററും കുടുംബവും അവരുടെ പരേതയായ മാതാവ് നാണിയമ്മ രാമത്ത് പൊയിലിന്റെ ഓർമ്മയ്ക്കായി എം.ടി. വാസുദേവൻ നായരുടെ പ്രസിദ്ധീകൃതമായ പുസ്തകങ്ങൾ സമാഹരിച്ച് ‘എം ടി ഇടം’ എന്ന ഗ്രന്ഥാലയത്തിന് എം ആർ കുഞ്ഞികൃഷണൻ കൈമാറി. സാംസ്കാരിക സമ്മേളനം ഡോ.കെ.എം.ഭരതൻ (തിരൂർ തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല) ഉദ്ഘാടനം ചെയ്തു. കെ.പി പവിത്രൻ സ്വാഗതം പറഞ്ഞു. പവിത്രൻ മണ്ടോടി അദ്ധ്യക്ഷത വഹിച്ചു. പ്രസംഗ മത്സരത്തിൽ വിജയികളായ വിദ്യാർത്ഥികൾക്ക് എം.ആർ കുഞ്ഞികൃഷ്ണൻ, എൻ.പി ഭാസ്ക്കരൻ മാസ്റ്റർ എന്നിവർ സമ്മാനങ്ങൾ നൽകി. ഗീതാ ബാബു, എ.കെ ബാബു എന്നിവർ പ്രസംഗിച്ചു. വിബിലേഷ് കെ ടി.കെ നന്ദി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE, ED EM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL