മുക്കം: മുസ്ലീം ലീഗ് കാരശ്ശേരി വാർഡ് കമ്മറ്റിയുടെ നേതൃത്വത്തിൽ, ഇഖ്റ ഹോസ്പിറ്റലിന്റെയും മലബാർ ഗോൾഡിന്റെ്യും സഹകരണത്തോടെ ജീവിത ശൈലീ രോഗനിർണയ ക്യാമ്പ് സംഘടിപ്പിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി യു.സി.രാമൻ ഉദ്ഘാടനം ചെയ്തു. നീറ്റ് പരീക്ഷയിൽ ഉന്നതവിജയം നേടിയ വൃന്ദ പുത്രശ്ശേരി, റീം സി. എന്നിവരെ ആദരിച്ചു. വി.പി ശിഹാബ് അദ്ധ്യക്ഷത വഹിച്ചു. വി.പി മുഹമ്മദ്, എ.എം സലാം, പി.എം സുബൈർ ബാബു, നടുങ്കണ്ടത്തിൽ മാനു, മുഹമ്മദ് കക്കാട്, പി.കെ.സി മുഹമ്മദ്, കളത്തിങ്ങൽ നാസർ മുസ്ലിയാർ, കെ.പി ഇസ്ഹാഖ്, ചാലിൽ അഷ്‌റഫ്, കെ.പി ഇമ്പിച്ചാലി, വി.പി അബ്ദുറഹ്മാൻ തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |