കൊയിലാണ്ടി: സി.പി.ഐ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രചരണ ജാഥയുടെ സമാപനം അഡ്വ: പി ഗവാസ് ഉദ്ഘാടനം ചെയ്തു. രാവിലെ കാൽനട പ്രചരണ ജാഥ കൊല്ലം ചിറയ്ക്ക് സമീപത്ത് ജില്ലാ എക്സിക്യൂട്ടീവ് അംഗം ഇ.കെ. അജിത്ത് ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി കെ.എസ് രമേഷ് ചന്ദ്ര ലീഡറും എൻ കെ വിജയഭാരതി ഉപലീഡറും പി.വി. രാജൻ ഡയറക്ടറുമായ ജാഥയ്ക്ക് നഗരസഭയിലെ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ അഡ്വ: എസ്. സുനിൽ മോഹൻ, പി.കെ. വിശ്വനാഥൻ, കെ ചിന്നൻ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |