SignIn
Kerala Kaumudi Online
Tuesday, 11 August 2026 4.08 AM IST

രാമായണ പാരായണവും ക്വിസ് മത്സരവും

photo
രാമായണ മാസാചരണത്തിൻ്റെ ഭാഗമായി പൊന്നരംതെരു മഹാഗണപതിക്ഷേത്രത്തിൽ നടന്ന ഏകദിന അഖണ്ഡ രാമായണ പാരായണം .

ബാലുശ്ശേരി: രാമായണ മാസാചരണത്തിൻ്റെ ഭാഗമായി പൊന്നരംതെരു ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ ഏകദിന അഖണ്ഡ രാമായണ പാരായണവും രാമായണ ക്വിസ് മത്സരവും നടത്തി. ക്ഷേത്ര മാതൃസമിതിയുടെ നേതൃത്വത്തിൽ നടന്ന പാരായണത്തിൽ പറമ്പിൽ ദേവി, പൊന്മാനംകണ്ടി ലക്ഷ്മി, കെ.പുഷ്പ, സതി, സുമ, കണ്ണൻ, സോമൻ, സജിത്കുമാർ, യശോദ നിർമ്മല്ലൂർ, മല്ലിക എന്നിവർ പങ്കെടുത്തു. രാമായണ ക്വിസ് മത്സരത്തിൽ എൽ.പി, യു.പി, എച്ച്. എസ് വിഭാഗങ്ങളിലായി വിദ്യാർത്ഥികളും മുതിർന്നവരും പങ്കെടുത്തു. സബീഷ് പനങ്ങാട് ക്വിസ് മത്സരം നയിച്ചു. ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ കെ.ഉല്ലാസ് കുമാർ, കെ.സോമൻ, വി.പി .സുരേന്ദ്രൻ, കെ.വി ബാലൻ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL