മേപ്പയ്യൂർ: ധാരാളം സർക്കാർ ഓഫീസുകൾ വിദ്യാലയങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവ പ്രവർത്തിക്കുന്ന മേപ്പയ്യൂർ ടൗണിൽ സമീപ പഞ്ചായത്തുകളെ ഉൾപ്പെടുത്തി സബ്ബ് ട്രഷറി സ്ഥാപിക്കണമെന്നും വടകര നിന്ന് പേരാമ്പ്ര വഴി പെരുവണ്ണാമൂഴിയിലേക്ക് കെ.എസ്.ആർ.ടി.സി ബസ്സ് റൂട്ട് അനുവദിക്കണമെന്നും കെ.എസ്.എസ്.പി.യു മേപ്പയ്യൂർ യൂണിറ്റ് കൺവെൻഷൻ ആവശ്യപ്പെട്ടു.
ജില്ലാ വൈസ് പ്രസിഡന്റ് കെ.വി.രാഘവൻ ഉദ്ഘാടനം ചെയ്തു. കെ.എം പത്മനാഭൻ അദ്ധ്യക്ഷത വഹിച്ചു. മുതിർന്നനേതാവ് എ. കേളപ്പൻ നായരെ യോഗത്തിൽ ആദരിച്ചു. എം.എം കരുണാകരൻ, എ.കെ.ജനാർദ്ദനൻ, ആർ.വി അബ്ദുള്ള, ഇ എം.ശങ്കരൻ, കെ.ടി ഗീതാമണി, എ. കേളപ്പൻ നായർ, കെ സത്യൻ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |