ബാലുശ്ശേരി: പനങ്ങാട് ഗ്രാമപഞ്ചായത്തും കുടുംബശ്രീയും സംയുക്തമായി അറപ്പിടികയിൽ ആരംഭിച്ച ഓണം വിപണനമേള ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇസ്മയിൽ കുറുമ്പൊയിൽ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി രാഗേഷ് അദ്ധ്യക്ഷത വഹിച്ചു. സി.ഡി.എസ് ചെയർപേഴ്സൺ രാധ പൊയിലിൽ, ഷൈജ പുളിയുള്ളതിൽ, കോട്ടയിൽ മുഹമ്മത്, ഹൃദ്യ എസ്.ചന്ദ്രൻ, കെ.സി.സുരേശൻ, നാസർ പി.കെ, വി.എം. കുട്ടികൃഷ്ണൻ, രംഗീഷ് കുമാർ പി.കെ, ആർ.കെ മനോജ്, ഒ.കെ. അബു, ബാബുരാജ്, ബിനു. എം, ബീന. കെ എന്നിവർ പ്രസംഗിച്ചു. മേള 24ന് സമാപിക്കും. 21 വാർഡുകളിൽ നിന്നുള്ള കുടുംബശ്രീ അംഗങ്ങളും സംഘാടക സമിതിയും സംയുക്തമായി നടത്തിയ ഘോഷയാത്രയിൽ 4, 19 , 15 വാർഡുകൾ സമ്മാനം നേടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |