കടലുണ്ടി : ബദലാവ് സരൂരി ഹേ- മാറ്റം അനിവാര്യമാണ് എന്ന മുദ്രാവാക്യമുയർത്തി സി.പി.ഐ നടത്തുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി കടലുണ്ടി ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സമരസന്ദേശ സമ്മേളനവും സമര വോളണ്ടിയർമാർക്കുള്ള യാത്രയയപ്പും നടന്നു. ജില്ലാ അസി. സെക്രട്ടറി ആർ ശശി ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി ബൈജു ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം റീന മുണ്ടേങ്ങാട്ട്, മണ്ഡലം സെക്രട്ടറി മുരളി മുണ്ടേങ്ങാട്ട്, കെ പരമശിവൻ , എം അക്ഷയ് , വേണുഗോപാൽ കുന്നത്ത് , രാജേഷ് നെല്ലിക്കോട്ട് എന്നിവർ പ്രസംഗിച്ചു. ബേപ്പൂർ മണ്ഡലത്തിൽ നിന്ന് പോകുന്ന റീന മുണ്ടേങ്ങാട്ട്, കെ സി അൻസാർ, മുരളി മുണ്ടേങ്ങാട്ട്, ബൈജു ചന്ദ്രൻ , പരമശിവൻ കടലുണ്ടി , സരസു കൊടമന എന്നിവർക്കും യാത്രയയപ്പും നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |