SignIn
Kerala Kaumudi Online
Monday, 24 August 2026 12.35 AM IST

നീർച്ചാലുകളുടെ ജനകീയ മാപ്പിംഗ്

kunnamangalamnews
കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് നീർച്ചാലുകളുടെ ജനകീയ മാപ്പിംഗ് പ്രകാശനം കൃഷി വകുപ്പ് മന്ത്രി ടി സിദ്ദീഖ് നിർവ്വഹിക്കുന്നു

കുന്ദമംഗലം: കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിലെ നീർച്ചാലുകളുടെ ജനകീയ മാപ്പിംഗ് കൃഷി മന്ത്രി ടി. സിദ്ദീഖ് പ്രകാശനം ചെയ്തു. എം.എ. റസാഖ് എം.എൽ.എ ഏറ്റുവാങ്ങി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിനോദ് പടനിലം അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ നീർച്ചാലുകളും തോടുകളും മറ്റ് ജലസ്രോതസുകളും ജനകീയ പങ്കാളിത്തത്തോടെ കണ്ടെത്തി രേഖപ്പെടുത്തിയതാണ് മാപ്പ്. പ്രദേശത്തെ ജലസ്രോതസ്സുകളുടെ സംരക്ഷണത്തിനും പുനരുജ്ജീവനത്തിനും ശാസ്ത്രീയമായ ഇടപെടലുകൾ ആസൂത്രണം ചെയ്യുന്നതിനും മാപ്പിംഗ് സഹായകരമാകും. നീർച്ചാലുകളുടെ സ്വാഭാവിക നീരൊഴുക്ക് തടസപ്പെടുന്ന പ്രദേശങ്ങൾ കണ്ടെത്തുന്നതിനും മാലിന്യവും മണ്ണും അടിഞ്ഞുകൂടിയ ഭാഗങ്ങൾ തിരിച്ചറിഞ്ഞ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനും മാപ്പ് പ്രയോജനപ്പെടും. മഴക്കാലത്ത് വെള്ളക്കെട്ടും പ്രളയ സാദ്ധ്യതയും കുറയ്ക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാനും ഇതിലൂടെ സാധിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL