മുക്കം: കാരശ്ശേരി ഗ്രാമപ്പഞ്ചായത്തിൽ ജീവകാരുണ്യ പ്രവർത്തകരുടെ സ്നേഹസംഗമം നടന്നു . സി.കെ.കാസിം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ആശ്വാസ് വൈസ് ചെയർമാൻ പാറക്കൽ അബ്ദുൽ ഖാദർ അദ്ധ്യക്ഷത വഹിച്ചു എസ്.എം.ബോർവെൽ എം.ഡി. ടി.എൻ.ഷീജ മുഖ്യാതിഥിയായി. ലുക്മാൻ അരീക്കോട് ക്ലാസെടുത്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജി.അബ്ദുൾ അക്ബർ,ബ്ലോക്ക് പഞ്ചായത്ത് അംഗം ഇ.പി.ബാബു, ആശ്വാസ് ജനറൽ കൺവീനർ എം.ടി.സെയ്ത് ഫസൽ , ബഷീർ ഹാജി തിരുവമ്പാടി,എം.ടി. അഷ്റഫ് , നടുക്കണ്ടി അബുബക്കർ, എ.പി.മുരളീധരൻ,എം.എ.സൗദ, സലീം വലിയപറമ്പ്, റീന പ്രകാശ്, കെ.സി. അബ്‌ദുസമദ് ,തുടങ്ങിയവർ പ്രസംഗിച്ചു. കെ. കെ. മുഹമ്മദ്, കെ.കെ. സുഹറ എന്നിവർ കിടപ്പുരോഗികൾക്കുള്ള കട്ടിലും ചുള്ളിക്കാപറമ്പ് ഡോക്ടേഴ്സ് ക്ലിനിക് ഉടമ ബഷീർ ഹാജി രോഗികൾക്കുള്ള മരുന്നുകളും കൈമാറി .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |