SignIn
Kerala Kaumudi Online
Monday, 24 August 2026 12.35 AM IST

കുടുംബശ്രീ ഓണം വിപണന മേള

news-
ഓണ വിപണന മേളയോട് അനുബന്ധിച്ച് കാവിലും പാറയിൽ നടന്ന ഘോഷയാത്ര.

​കാവിലുംപാറ: കാവിലുംപാറ ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുടെ ഓണം വിപണന മേളയ്ക്ക് തുടക്കമായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഘ പൊയിലുപറമ്പത്ത് ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൺ മോളി കെ.കെ അദ്ധ്യക്ഷത വഹിച്ചു. കുടുംബശ്രീ അയൽക്കൂട്ടങ്ങൾ തയ്യാറാക്കിയ വിവിധ ഉത്പന്നങ്ങളും കാർഷിക വിഭവങ്ങളും മേളയുടെ പ്രധാന ആകർഷണമാണ്. ​ഇതിനുപുറമെ ബഡ്സ് കരകൗശല മേള, വിവിധ ഇനം നടീൽ വസ്തുക്കൾ, പായസം മേള, ഗാർമെന്റ്സ് എന്നിവയും വിപണന മേളയിൽ ലഭ്യമാക്കിയിട്ടുണ്ട്. നാടൻ ഉത്പന്നങ്ങൾക്ക് നേരിട്ട് വിപണി കണ്ടെത്താനും മികച്ച ഗുണനിലവാരമുള്ള സാധനങ്ങൾ ഉപഭോക്താക്കൾക്ക് ലഭ്യമാക്കാനും മേളയിലൂടെ സാധിക്കും. ​മുൻ പ്രസിഡന്റ് പി. സുരേന്ദ്രൻ പ്രസംഗിച്ചു. സി.ഡി.എസ് വൈസ് ചെയർപേഴ്സൺ ഗീതാ രാജൻ സ്വാഗതവും ഉപസമിതി കൺവീനർ ലിനിഷ സുനിൽ ദത്ത് നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL