SignIn
Kerala Kaumudi Online
Monday, 21 September 2026 7.13 PM IST

വയനാട് ചുരമില്ലാപാത: അനുയോജ്യമായ അലൈൻമെന്റ് പരിഗണിക്കുമെന്ന് മന്ത്രി

3
പടം: പഴശ്ശിരാജ ചുരമില്ലാപാത ആൻഡ് റൂറൽ ഡെവലപ്മെന്റ് സൊസൈറ്റി പ്രതിനിധികൾ മന്ത്രി പി. കെ. ബഷീറിന് നിവേദനം സമർപ്പിക്കുന്നു.

നാദാപുരം: വയനാട്ടിലേക്ക് ചുരമില്ലാ പാതയ്ക്കായി വിലങ്ങാട് കുഞ്ഞോം ചുരമില്ലാപാത, പൂഴിത്തോട് പടിഞ്ഞാറത്തറ റോഡ് തുടങ്ങിയ പ്രപ്പോസലുകളടക്കം പല പദ്ധതികളും ഉയർന്നു വന്നിട്ടുണ്ടെന്നും അതിൽ ഏറ്റവും അനുയോജ്യമായ അലൈൻമെന്റ് ഏതാണെന്ന് പരിശോധിച്ച് പരിഗണിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി. കെ. ബഷീർ ജനകീയകൂട്ടായ്മ പ്രതിനിധി സംഘത്തോട് പറഞ്ഞു.

ദശാബ്ദങ്ങളായി ജനങ്ങൾ ആഗ്രഹിക്കുന്ന വിലങ്ങാട് കുഞ്ഞോം ചുരമില്ലാപാത സാധ്യമാക്കാൻ, നാദാപുരം, മാനന്തവാടി എം.എൽ.എമാർ മുൻകൈയെടുത്ത് അപേക്ഷ നൽകിയാൽ അനുഭാവപൂർവം പരിശോധിക്കാമെന്ന് പഴശ്ശിരാജ ചുരമില്ലാപാത ജനകീയ കൂട്ടായ്മ പ്രവർത്തകർക്ക് മന്ത്രി ഉറപ്പുനൽകി. ഇത് സംബന്ധിച്ച് മന്ത്രിക്ക് നേരിട്ട് നിവേദനം സമർപ്പിക്കുകയായിരുന്നു പ്രതിനിധി സംഘം.

പഴശ്ശിരാജ ചുരമില്ലാപാത ആൻഡ് റൂറൽ ഡെവലപ്മെന്റ് സൊസൈറ്റി പ്രതിനിധികളായ ഷൗക്കത്ത് അലി എരോത്ത്, ജോണി മുല്ലക്കുന്നേൽ, ഔസെപ്പച്ചൻ മണിമല, ഡോ. ഹുഷിയാർ പുതുക്കയം എന്നിവരടങ്ങുന്ന പ്രതിനിധി സംഘമാണ് മന്ത്രിക്ക് നിവേദനം നൽകിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL