മുക്കം: 20 വയസുവരെയുള്ള കുട്ടികൾക്ക് ശാരീരിക-മാനസിക ആരോഗ്യ സംരക്ഷണവും സൗജന്യ ചികിത്സയും ഉറപ്പാക്കുന്ന 'സ്പന്ദനം' പദ്ധതിയുടെ പ്രചരണാർത്ഥം മണാശ്ശേരി ഗവ.യു.പി സ്കൂളിൽ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് മനീഷ ഉള്ളാട്ടിൽ ഉദ്ഘാടനം നിർവഹിച്ചു. കുട്ടികളിൽ വർദ്ധിച്ചുവരുന്ന മൊബൈൽ ഫോൺ അഡിക്ഷൻ, വായനയോടും പഠനത്തോടുമുള്ള മടി, മറ്റ് ശാരീരിക-മാനസിക പ്രയാസങ്ങൾ എന്നിവ പരിഹരിക്കുന്നതിനുള്ള പ്രത്യേക ചികിത്സാരീതികളും കൗൺസിലിംഗും പദ്ധതിയുടെ ഭാഗമായി ലഭ്യമാക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട അവബോധം വിദ്യാർത്ഥികളിലും രക്ഷിതാക്കളിലും എത്തിക്കുന്നതിനാണ് ക്യാമ്പ് സംഘടിപ്പിച്ചത്. റാഷിദ് കുന്നത്ത് അദ്ധ്യക്ഷത വഹിച്ചു. ബബിഷ കെ.പി, ഡോ. ജസീം എം. ശ്രീജ എന്നിവർ സംബന്ധിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |