കോഴിക്കോട്: സംസ്കൃത അക്കാഡമിക് കൗൺസിൽ കോഴിക്കോട് വിദ്യാഭ്യാസജില്ലയുടെ ആഭിമുഖ്യത്തിൽ സാമൂതിരി ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച സംസ്കൃത ദിനാഘോഷം ഫൈസൽ ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്തു. മൃദുല ഗംഗാധരൻ അദ്ധ്യക്ഷത വഹിച്ചു. സനൽ ചന്ദ്രൻ സി.പി. മുഖ്യപ്രഭാഷണം നടത്തി. സംസ്കൃതഭാരതിയുടെ ശർമ്മാജി പുരസ്കാരം നേടിയ സി. സുരേഷ് കുമാറിനെ ചടങ്ങിൽ ആദരിച്ചു. ധനീഷ് മുഖ്യതിഥിയായി. ചേവായൂർ ഉപജില്ലയ്ക്കുള്ള ഓവറോൾ ട്രോഫിയും ഫറോഖ് ഉപജില്ലയ്ക്കുള്ള റണ്ണറപ്പ് ട്രോഫിയും മറ്റു സമ്മാനങ്ങളും വിതരണം ചെയ്തു. ഷാംജിത്ത്, അനിൽ കുമാർ കെ., ഷർമിള വി., പി.സി. ഹരിരാജ, സി.പി. സുരേഷ് ബാബു പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |