മുക്കം: മുസ്ലിം ഓർഫനേജിന്റെ 70-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന മെഗാ പൂർവവിദ്യാർത്ഥി സംഗമം ‘എം.എം.ഒ ഗ്രാന്റ് അലുംനി മീറ്റ് 2കെ26’ന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു. മുക്കം മുസ്ലിം ഓർഫനേജ് പ്രസിഡന്റ് വി. അബ്ദുറഹ്മാൻ ഹാജി ഉദ്ഘാടനം നിർവഹിച്ചു. അബ്ദുല്ലക്കോയ ഹാജി, മുഹമ്മദ്, അസീസ് അബ്ദുറഹ്മാൻ, ഫൈസൽ എം.എം.ഒ., ഉമ്മർ, മുഹമ്മദ് റാഫി തുടങ്ങിയവർ സംബന്ധിച്ചു. 1956 മുതൽ 2026 വരെയുള്ള വിവിധ ബാച്ചുകളിലെ പൂർവവിദ്യാർത്ഥികളെ ഒരുമിപ്പിക്കുന്ന മെഗാ സംഗമത്തിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്ന് സ്വാഗതസംഘം അറിയിച്ചു. സംഗമത്തിന്റെ ഭാഗമായി വിവിധ പരിപാടികളും പൂർവവിദ്യാർത്ഥികളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങളും നടക്കുന്നതായും ഭാരവാഹികൾ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |