ബാലുശ്ശേരി: പൊതു വിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കൻഡറി വിഭാഗം നാഷണൽ സർവീസ് സ്കീം ജില്ലാതലത്തിൽ മികച്ച യൂണിറ്റിനുള്ള പുരസ്കാരം കോക്കല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിന് ലഭിച്ചു. എലത്തൂർ നിയോജകമണ്ഡലം എം.എൽ.എ അഡ്വ. വിദ്യബാലകൃഷ്ണനിൽ നിന്ന് പ്രിൻസിപ്പൽ എൻ. എം. നിഷ , പ്രോഗ്രാം ഓഫീസർ കെ.ആർ.ലിഷ , വോളണ്ടിയർമാരായ വേദ രാജീവ്, ശ്രീലക്ഷ്മി, ഘനശ്യാം എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. ഹയർ സെക്കൻഡറി സ്റ്റേറ്റ് കോർഡിനേറ്റർ ഡോ. എസ്. സന്തോഷ് കുമാർ മുഖ്യാതിഥിയായിരുന്നു. റീജിയണൽ പ്രോഗ്രാം കോ - ഓർഡിനേറ്റർ എസ്. ശ്രീചിത്ത്, ക്ലസ്റ്റർ കൺവീനർ കെ. പി. അനിൽകുമാർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |