കടലുണ്ടി: ബേപ്പൂർ പൊലീസിന്റെയും കടലുണ്ടി ഗ്രാമ പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ലഹരിക്കെതിരെ ഓപ്പറേഷൻ തൂഫാൻ രണ്ടാംഘട്ടം ഉദ്ഘാടനം ജില്ലാ ക്രൈംബ്രാഞ്ച് അസി. കമ്മിഷണർ വി.ആർ രവികുമാർ ഉദ്ഘാടനം ചെയ്തു. കടലുണ്ടി പഞ്ചായത്ത് പ്രസിഡന്റ് ഒ ഭക്തവത്സലൻ അദ്ധ്യക്ഷത വഹിച്ചു. തൂഫാൻ വാരിയർ ബാഡ്ജ് വിതരണം ബേപ്പൂർ പൊലീസ് എസ്.എച്ച്.ഒ ജെയിൻ കെ.എസ് നിർവഹിച്ചു. ബേപ്പൂർ എസ്.ഐ ഷബീർ ലഹരി വിരുദ്ധ ബോധവത്ക്കരണം നടത്തി. ലഹരി വിരുദ്ധ പ്രതിജ്ഞയും വീഡിയോ പ്രദർശനവും നടന്നു. വൈസ് പ്രസിഡന്റ് സ്മിത ഗണേശ്, മെമ്പർ ഹക്കീമ മാളിയേക്കൽ, കടലുണ്ടി പഞ്ചായത്ത് സെക്രട്ടറി കെ ആദർശ് പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |