SignIn
Kerala Kaumudi Online
Wednesday, 30 September 2026 2.50 AM IST

ഉപതിരഞ്ഞെടുപ്പ്: കുറ്റിച്ചിറയിൽനിന്നും കഷ്ടിച്ച് കരകയറി യു.ഡി.എഫ്

kuttychira
കോ​ഴി​ക്കോ​ട് ​കോ​ർ​പ്പ​റേ​ഷ​ൻ​ ​കു​റ്റി​ച്ചി​റ​ ​ഡി​വി​ഷ​ൻ​ ​ഉ​പ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​വി​ജ​യി​ച്ച​ ​യു.​ഡി.​എ​ഫ് ​സ്ഥാ​നാ​ർ​ത്ഥി​ ​ഫ​ർ​സീ​ന​യെ​ ​എ​ടു​ത്തു​യ​ർ​ത്തി​ ​ആ​ഹ്ലാ​ദം​ ​പ്ര​ക​ടി​പ്പി​ക്കു​ന്ന​ ​പ്ര​വ​ർ​ത്ത​ക​ർ.​ ​ ​ഫോ​ട്ടോ​:​ ​കെ.​വി​ശ്വ​ജി​ത്ത്

കോഴിക്കോട്: ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ കുറ്റിച്ചിറ വാർഡ് നിലനിർത്തി യു.ഡി.എഫ്. എന്നാൽ വിജയത്തിനൊപ്പം ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞത് കടുത്ത രാഷ്ട്രീയ തിരിച്ചടിയായി. കൗൺസിലറായിരുന്ന ഫാത്തിമ തെഹ്‌ലിയ നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് കുറ്റിച്ചിറയിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർത്ഥി മുസ്‌ലിംലീഗിലെ ഫർസീന അറയ്ക്കൽ 436 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ഫർസീനയ്ക്ക് 2711 വോട്ട് ലഭിച്ചപ്പോൾ എൽ.ഡി.എഫ്. സ്ഥാനാർത്ഥി ജംഷീന ടി.ടി. 2275 വോട്ട് നേടി. ബി.ജെ.പി. സ്ഥാനാർത്ഥി ജീജ കെ.ക്ക് 204 വോട്ടും ലഭിച്ചു.

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ 2273 വോട്ടിന്റെ കൂറ്റൻ ഭൂരിപക്ഷത്തിൽ ലീഗ് പിടിച്ചെടുത്ത വാർഡിലാണ് ഇത്തവണ ഭൂരിപക്ഷം 436ലേക്ക് കൂപ്പുകുത്തിയത്. അന്ന് ഫാത്തിമ തെഹ്‌ലിയക്ക് 3740 വോട്ടാണ് ലഭിച്ചത്. 1837 വോട്ടിന്റെ ഇടിവാണ് ഇത്തവണ രേഖപ്പെടുത്തിയത്. അതേസമയം, കഴിഞ്ഞ തവണ 1467 വോട്ട് നേടിയ എൽ.ഡി.എഫിലെ ഐ.എൻ.എൽ സ്ഥാനാർത്ഥി 2275 വോട്ട് നേടിയതോടെ ഇടതുമുന്നണിയുടെ വോട്ട് നിലയിൽ ശ്രദ്ധേയമായ വർദ്ധനയുണ്ടായി. കഴിഞ്ഞ തവണ 274 വോട്ട് നേടിയ ബി.ജെ.പിക്കും ഇത്തവണ വോട്ട് കുറഞ്ഞു.

രാവിലെ പത്തോടെയാണ് ഇടിയങ്ങര ഹെൽത്ത് സെന്ററിൽ വോട്ടെണ്ണൽ ആരംഭിച്ചത്. ആദ്യ റൗണ്ടുകൾ മുതൽ യു.ഡി.എഫും എൽ.ഡി.എഫും തമ്മിൽ കടുത്ത മത്സരമാണ് അരങ്ങേറിയത്. ലീഗിന്റെ പരമ്പരാഗത ശക്തികേന്ദ്രത്തിൽ എൽ.ഡി.എഫ്. വോട്ട് ഉയർത്തിയതോടെ ഫലപ്രഖ്യാപനം വരെ ആകാംക്ഷ നിലനിന്നു.

സർക്കാർ നയങ്ങൾക്കെതിരായ പ്രതികരണം: മുഹമ്മദ് റിയാസ്

കുറ്റിച്ചിറയിലെ എൽ.ഡി.എഫ്. മുന്നേറ്റം സംസ്ഥാന സർക്കാരിന്റെ നയങ്ങൾക്കെതിരായ പ്രതികരണത്തിന്റെ ഭാഗമാണെന്ന് പി.എ. മുഹമ്മദ് റിയാസ് എം.എൽ.എ. വിജയത്തെ പോലെ മധുരമുള്ള തോൽവിയാണിത്. യു.ഡി.എഫ്. സർക്കാരിന്റെ നയങ്ങളും മതനിരപേക്ഷതയിൽ വെള്ളം ചേർത്ത് ബി.ജെ.പി. രാഷ്ട്രീയത്തോട് സ്വീകരിക്കുന്ന മൃദുസമീപനവുമാണ് യു.ഡി.എഫിന്റെ പരമ്പരാഗത വോട്ടർമാർ ഉൾപ്പെടെ എൽ.ഡി.എഫിന് വോട്ട് ചെയ്യാൻ കാരണമായതെന്നും റിയാസ് അവകാശപ്പെട്ടു. കുറ്റിച്ചിറയിലെ മുന്നേറ്റത്തിന് പ്രവർത്തകരെയും വോട്ടർമാരെയും അദ്ദേഹം അഭിനന്ദിച്ചു.

ലീഡ് കുറഞ്ഞത് പരിശോധിക്കും

വാർഡ് നിലനിർത്താനായെങ്കിലും ഭൂരിപക്ഷം കുത്തനെ കുറഞ്ഞതിന്റെ കാരണങ്ങൾ പരിശോധിക്കുമെന്ന് മുസ്‌ലിംലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി.ടി. ഇസ്മയിൽ. വോട്ടിംഗ് ശതമാനം കുറഞ്ഞതാണ് ലീഡ് കുറയാൻ കാരണമെന്നും ഭൂരിപക്ഷം കുറഞ്ഞതിന്റെ കാരണം വിശദമായി പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL