കുറ്റ്യാടി: അപ്രഖ്യാപിത വൈദ്യുത നിയന്ത്രണത്തിൽ പ്രതിഷേധിച്ച് ഡിവൈ.എഫ് ഐ കുന്നുമ്മൽ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.എസ്.ഇ.ബി ഓഫീസുകളിലേക്ക് മാർച്ച് സംഘടിപ്പിച്ചു. തൊട്ടിൽപ്പാലം, കുറ്റ്യാടി, കക്കട്ട് ഓഫീസുകളിലേക്കായിരുന്നു മാർച്ച്. കക്കട്ട് കെ.എസ്.ഇ.ബി ഓഫീസിലേക്ക് നടത്തിയ മാർച്ച് കെ.രജിൽ ഉദ്ഘാടനംചെയ്തു. വി.അനൂപ് അദ്ധ്യക്ഷത വഹിച്ചു, ഫിദൽ റോയാസ്, അഭിരാം പ്രകാശ്, അശ്വതി,ജിഷ്ണു പ്രസംഗിച്ചു. കുറ്റ്യാടിയിൽ വി.ആർ വിജിത്ത് ഉദ്ഘാടനം ചെയ്തു, അഭിരാജ് അദ്ധ്യക്ഷത വഹിച്ചു, ശരൺ റാ, അർജുൻ രാജ്, വിപിൻവാസ്, അരുൺരാജ് പ്രസംഗിച്ചു. തൊട്ടിൽപാലത്ത് വർണ.എസ് ചന്ദ്ര ഉദ്ഘാടനം ചെയ്തു. സമദ് കൂടൽ അദ്ധ്യക്ഷത വഹിച്ചു, പി.പി നിഖിൽ അഖിൽ, സൻജോ മാത്യൂ, സിബിൻ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |