രാമനാട്ടുകര: രാമനാട്ടുകര നഗരസഭ ജൈവവൈവിദ്ധ്യ രജിസ്റ്റർ പുതുക്കുന്നതിനായി ജൈവ വൈവിദ്ധ്യ ശിൽപ്പശാല സംഘടിപ്പിച്ചു. നഗരസഭ ചെയർപേഴ്സൺ കല്ലട മുഹമ്മദ് അലി ഉദ്ഘാടനംചെയ്തു. ഡെപ്യൂട്ടി ചെയർപേഴ്സൺ മിഥുഷ.വി അദ്ധ്യക്ഷത വഹിച്ചു. ജൈവവൈവിദ്ധ്യ ബോർഡ് ജില്ലാ കോർഡിനേറ്റർ ഡോ. മഞ്ജു വിഷയാവതരണം നടത്തി. ജൈവവൈവിദ്ധ്യ മാനേജിംഗ് കമ്മിറ്റി കൺവീനർ ഡോ. മുഹമ്മദ് കുഞ്ഞി മോഡറേറ്ററായി. സ്ഥിരംസമിതി അദ്ധ്യക്ഷരായ ഫൈസൽ പള്ളിയാളി, സജിന റഷീദ്, സുമതി ടി, നാസർ കെ പി, ആസൂത്ര സമിതി ഉപാദ്ധ്യക്ഷൻ എൻ സി ഹംസ കോയ, ശ്രീജിത്ത്.പി, ഷജിൽകുമാർ, ഡോ. അബ്ദുൽ ഗഫൂർ,ഡോ. റാഷിബ, വി എം പുഷ്പ പ്രസംഗിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |