SignIn
Kerala Kaumudi Online
Thursday, 01 October 2026 2.57 AM IST

ഇന്ന് അന്താരാഷ്‌ട്ര കോഫി ദിനം കാപ്പിയെ സ്വതന്ത്രമാക്കിയ ബെൻഹറുടെ കാളവണ്ടി സമരം

benhar
കാപ്പിയുടെ വിൽപ്പന സ്വാതന്ത്രത്തിന് വേണ്ടി 1984ൽ വയനാട്ടിൽ എബ്രഹാം ബെൻഹർ നയിച്ച കാളവണ്ടി പ്രചാരണ ജാഥയിൽ നിന്ന് (ഫയൽ ഫോട്ടോ)

കൽപ്പറ്റ: സ്വന്തം മണ്ണിൽ നട്ടുവളർത്തിയ കാപ്പിയിൽ നിന്ന് കുരു പറിക്കണമെങ്കിൽ ലൈസൻസ് എടുക്കണം. പറിച്ച കാപ്പി വിൽക്കാൻ പാസും വേണം. കാപ്പി കാർഷിക അടിമത്വത്തിന്റെ പ്രതീകമായിരുന്ന കാലം. എബ്രഹാം ബെൻഹർ നടത്തിയ കാളവണ്ടി സമരം ചരിത്രം തിരുത്തി എഴുതുകയായിരുന്നു. 1942ൽ ബ്രിട്ടീഷുകാർ ഉണ്ടാക്കിയ കോഫി ആക്ട് പ്രകാരം കൃഷിക്കാർ ഉണ്ടാക്കുന്ന കാപ്പി മുഴുവൻ കോഫി ബോർഡിന് പൂൾ ചെയ്യണം. ട്രാൻസ്പോർട്ട് പെർമിറ്റ് ഫോം (ടിപി 3) നിർബന്ധമായതിനാൽ കാപ്പിക്കുരു വിൽക്കുക കർഷകർക്ക് ഏറെ ബുദ്ധിമുട്ടായി. വില കൃത്യമായി നൽകാറുമില്ല. മൂന്നോ നാലേ തവണയായിട്ടായിരിക്കും തുക നൽകുക. നിയമം മാറ്റണമെന്നാവശ്യപ്പെട്ട് 1960കളിൽ കത്തിപ്പടർന്ന സമരം ബെൻഹറിന്റെ നേതൃത്വത്തിലുള്ള സോഷ്യലിസ്റ്റുകൾ ഏറ്റെടുക്കുകയായിരുന്നു. കോഫി ആക്ട് ഭേദഗതി ചെയ്ത് കാപ്പി വിൽക്കാൻ വേണ്ടി വയനാട്ടിൽ കാളവണ്ടിയിൽ മൈക്ക് കെട്ടി 1980 മുതൽ 1994വരെ സമരം നടന്നു. ഒടുവിൽ പ്രധാനമന്ത്രി വി.പി.സിംഗിന്റെ കാലത്ത് പാർലമെന്റ് പുതിയ നിയമം പാസാക്കി. കേരളത്തിൽ ഏറ്റവും കൂടുതൽ കാപ്പി ഉത്പ്പാദിപ്പിക്കുന്നത് ഇന്ന് വയനാട്ടിലാണ്. വയനാടൻ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലും പരിസ്ഥിതി സംരക്ഷണത്തിൽ പ്രധാന പങ്ക് വഹിക്കുന്നതുമാണ് കാപ്പി. മരം ഈടിന്മേൽ വായ്പ നൽകണമെന്ന് 1983 കാലത്ത് ബെൻഹർ സർക്കാരിന് മുന്നിൽ ആവശ്യം വച്ചു.വരൾച്ച കൊണ്ടും വിലയിടിവ് കൊണ്ടും സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കർഷകർ തൈമരങ്ങൾ മുറിച്ച് വിൽക്കുന്നത് നിരുത്സാഹപ്പെടുത്തണമെന്നായിരുന്നു ആവശ്യം.

കാപ്പി ദിനാചരണം ഇന്ന് കൽപ്പറ്റയിൽ

കൽപ്പറ്റ: അന്താരാഷ്ട്ര കാപ്പി ദിനമായ ഇന്ന് കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ ആഘോഷപരിപാടികൾ നടക്കും. 9.30 ന് സിവിൽ സ്‌റ്റേഷൻ പരിസരത്ത് നിന്ന് കാപ്പി റാലി ആരംഭിക്കും.ജില്ലാ കളക്ടർ വി. ചെൽസ സിനി ഫ്ളാഗ് ഓഫ് ചെയ്യും. 10 മണിക്ക് പ്രദർശന വിപണന മേളയുടെ ഉദ്ഘാടനം റവന്യൂ മന്ത്രി എ.പി. അനിൽകുമാർ നിർവഹിക്കും.പൊതുസമ്മേളനം വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. കൃഷി മന്ത്രി അഡ്വ.ടി സിദ്ദീഖ് അദ്ധ്യക്ഷത വഹിക്കും. കോഫീ ബോർഡ് , സംസ്ഥാന കൃഷിവകുപ്പ്, വ്യവസായ വകുപ്പ്, വയനാട് കോഫി ഗ്രോവേഴ്സ് അസോസിയേഷൻ, സൗത്ത് ഇന്ത്യൻ കോഫി ഗ്രോവേഴ്സ് അസോസിയേഷൻ, കേരള എഫ്.പി.ഒ കൺസോർഷ്യം എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടികൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL