SignIn
Kerala Kaumudi Online
Thursday, 01 October 2026 2.57 AM IST

ആയുർവേദ ദിനാചരണം

kunnamangalamnews
കുന്ദമംഗലം ഗ്രാമപഞ്ചായത്ത്, ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ, കുന്ദമംഗലം ആയുർവേദ ഡിസ്‌പെൻസറി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടന്ന സൗജന്യ മെഡിക്കൽ ക്യാമ്പും ജീവൻ രക്ഷാ പരിശീലനവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വി.സംജിത്ത് ഉദ്ഘാടനം ചെയ്യുന്നു

കുന്ദമംഗലം: ആയുർവേദ ദിനത്തോടനുബന്ധിച്ച് കുന്ദമംഗലം ഗ്രാമപഞ്ചായത്ത്, ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ, കുന്ദമംഗലം ആയുർവേദ ഡിസ്‌പെൻസറി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സൗജന്യ സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പും ജീവൻ രക്ഷാ ട്രെയിനിംഗും സംഘടിപ്പിച്ചു. പിലാശ്ശേരി മൂന്നാം വാർഡിലെ മുണ്ടക്കൽ അങ്കണവാടിയിൽ നടന്ന ചടങ്ങ് കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വി.സംജിത്ത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷംസീറ സമീർ അദ്ധ്യക്ഷത വഹിച്ചു. എം.ബാബുമോൻ, ടി.കെ ഹിതേഷ് കുമാർ ,പി.കെ ശ്രീബ, കെ എം സുരേന്ദ്രൻ,പി ഹരിദാസൻ, എം അബ്ദുൽറഷീദ് എന്നിവർ പ്രസംഗിച്ചു. ആയുർവേദ പദ്ധതികളെക്കുറിച്ചുള്ള എക്‌സിബിഷൻ, അങ്കണവാടി കുട്ടികളുടെ ഫുഡ് ഫെസ്റ്റ്, ജീവൻ രക്ഷാ പ്രഥമശ്രുശ്രൂഷാ പരിശീലനം.എന്നിവ നടന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL