കുന്ദമംഗലം: കോഴിക്കോട് ജില്ലയിലെ മികച്ച എൻ.എസ്.എസ് യൂണിറ്റിനുള്ള പുരസ്കാരം മർകസ് ഹയർ സെക്കൻഡറി സ്കൂൾ ഏറ്റുവാങ്ങി. സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ, സേവന രംഗങ്ങളിലെ മികച്ച പ്രവർത്തനങ്ങൾ പരിഗണിച്ചാണ് പുരസ്കാരം. വെള്ളിമാട്കുന്ന് ജെഡിടി ആർട്സ് ആൻഡ് സയൻസ് കോളേജിൽ നടന്ന ജില്ലാതല എൻ.എസ്. എസ്. പ്രോഗ്രാം ഓഫീസർമാരുടെ സംഗമമായ "നവപഥം - 2026" ൽ വച്ചാണ് അഡ്വ. വിദ്യ ബാലകൃഷ്ണൻ എം.എൽ.എ. പുരസ്കാരം സമ്മാനിച്ചത്. പ്രിൻസിപ്പൽ കെ.ബഷീർ പുരസ്കാരം ഏറ്റുവാങ്ങി. മൂസക്കോയ മാവിളി, പ്രോഗ്രാം ഓഫീസർ ജി.അനീസ് മുഹമ്മദ്, വളണ്ടിയർമാരായ കെ.ആബിദ് റഹ്മാൻ, കെമുഹമ്മദ് ഷാൻ, ഐമൻ റാക്കിബ് എന്നിവർ സംബന്ധിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |