ബാലുശ്ശേരി: മലബാർ മെഡിക്കൽ കോളേജിൽ ബി.ജെ.പി സംഘടിപ്പിച്ച രക്തദാന ക്യാമ്പ് സംസ്ഥാന സമിതി അംഗം വി.വി. രാജൻ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് സി. പി സതീഷ്, യുവമോർച്ച ജില്ലാ പ്രസിഡന്റ് വി. വി ശ്രീഹരി, ജില്ലാ വൈസ് പ്രസിഡന്റ് ജയപ്രസാദ് കരുമല, സെക്രട്ടറി നീതു കാവിൽ, ട്രഷറര്‍ അരുൺദാസ് എ. എം.. തുടങ്ങിയവർ നേതൃത്വം നൽകി. ഓമശ്ശേരി ശാന്തി ഹോസ്പിറ്റലിൽ നടന്ന ക്യാമ്പ് ജില്ലാ പ്രസിഡന്റ് ടി ദേവദാസ് ഉദ്ഘാടനം ചെയ്തു ജില്ലാ ജനറൽ സെക്രട്ടറി ഗിരീഷ് തേവള്ളി, ജില്ലാ വൈസ് പ്രസിഡന്റ് സജി ജോസഫ് ,രാജേന്ദ്രൻ കുളങ്ങര നേതൃത്വം നൽകി, ചടങ്ങിൽ 123 തവണ രക്‌തദാനം ചെയ്ത കെ.ജെ ജെയ്സണെ ആദരിച്ചു. രണ്ടിടങ്ങളിലുമായി 53 പേർ രക്തദാനം ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |