കൊടുവള്ളി:കോഴിക്കോട് റവന്യൂ ജില്ല സ്കൂൾസ് ബാൾ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് എളേറ്റിൽ എം.ജെ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ ആരംഭിച്ചു. കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി. സുബൈർ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. സ്കൂൾ പി.ടി.എ പ്രസിഡന്റ് എം.പി. മുഹമ്മദ് ഇസ്ഹാഖ് അദ്ധ്യക്ഷത വഹിച്ചു. എ.കെ. മുഹമ്മദ് അഷ്റഫ്, പി.ടി. അബ്ദുൽ അസീസ്, പി. ഷഫീഖ്, കെ. എം ബുഷ്റ, ഷബീർ ചുഴലിക്കര, എം.കെ. ഫെർഹാന, ഒ. മുഹമ്മദ് ഇല്യാസ്, ടി. മിഥേഷ് പ്രസംഗിച്ചു. എം.പി. ഇല്യാസ് സ്വാഗതവും കെ. അബ്ദുൽ മുജീബ് നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |