കോഴിക്കോട്: ഗവ. മെഡിക്കൽ കോളേജ് 24-ാം ബാച്ച് പൂർവവിദ്യാർത്ഥികളും അവരുടെ കുടുംബാംഗങ്ങളും ചേർന്ന് 'സ്നേഹസ്പർശം' ചിത്ര-വന്യജീവി ഫോട്ടോഗ്രാഫി പ്രദർശനം സംഘടിപ്പിക്കുന്നു. 22 മുതൽ 26 വരെ കോഴിക്കോട് ലളിതകലാ അക്കാഡമി ആർട്ട് ഗ്യാലറിയിലാണ് പ്രദർശനം. സംസ്ഥാന ഭരണപരിഷ്കാര കമ്മിഷൻ ചെയർമാൻ ഡോ.എം.കെ. മുനീർ രാവിലെ 11:30ന് ഉദ്ഘാടനം ചെയ്യും. 26 വരെ രാവിലെ 11 മുതൽ വൈകിട്ട് ഏഴ് വരെയാണ് പ്രദർശനം. വിൽപ്പനയിലൂടെ ലഭിക്കുന്ന മുഴുവൻ തുകയും ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പാലിയേറ്റീവ് മെഡിസിന്റെ കാരുണ്യപ്രവർത്തനങ്ങൾക്കായി നൽകുമെന്ന് ഭാരവാഹികൾ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ ഡോ. അബ്ദുൽ നാസർ, ഡോ.ആർ.എൽ. സരിത, ഡോ.മുഹമ്മദ് സുബൈർ, ഡോ.സുരേഷ് കുമാർ പങ്കെടുത്തു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |