മേപ്പയ്യൂർ: വിളയാട്ടൂരിലെ നെല്ല്യാട്ടുമ്മൽ ഉന്നതിയിൽ സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണവും ലഹരി വിരുദ്ധ ബോധവത്ക്കരണവും നടത്തി. കേരള പട്ടികജാതി വികസന വകുപ്പ്, മേലടി ബ്ലോക്ക് പഞ്ചായത്ത് എന്നിവ സംയുക്തമായാണ് സംഘടിപ്പിച്ചത്. നിഷ മേക്കോത്ത് അദ്ധ്യക്ഷത വഹിച്ചു. മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിബിത.ടി .ഉദ്ഘാടനം ചെയ്തു. ലഹരി വിരുദ്ധ ബോധവത്ക്കരണം മേപ്പയ്യൂർ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ. അഞ്ജിത എസ്.ഡി നിർവഹിച്ചു. അബ്ദുൽസലാം കെ.പി, വേലായുധൻ പി.ടി, റീജ, വാഴയിൽ ദാമോദരൻ, ടി.കെ. ചന്ദ്രബാബു, പി. പ്രശാന്ത്, എൻ. ശ്രീധരൻ എന്നിവർ പ്രസംഗിച്ചു. ശിൽപ്പ സ്വാഗതവും ശോഭ പി.സി. നന്ദിയും പറഞ്ഞു .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |