കോഴിക്കോട്: 68-ാമത് സംസ്ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുന്നവർക്ക് യാത്രാസംബന്ധമായ സേവനങ്ങൾ തത്സമയം ലഭ്യമാക്കുന്നതിനായി 'ഒളിമ്പിക്സ് എക്സ്പ്രസ്' മൊബൈൽ ആപ്പ് സജ്ജമാക്കി.ട്രാൻസ്പോർട്ട് കമ്മിറ്റി വികസിപ്പിച്ചെടുത്ത ആപ്പിന്റെ ലോഞ്ചിംഗ് പൊതുവിദ്യാഭ്യാസ മന്ത്രി അഡ്വ. എൻ. ഷംസുദ്ദീൻ നിർവഹിച്ചു.
വിവിധ ജില്ലകളിൽ നിന്നെത്തുന്ന കായികതാരങ്ങൾക്ക് താമസസ്ഥലങ്ങളിൽ നിന്ന് കായികവേദികളിലേക്കുള്ള വാഹനസൗകര്യങ്ങൾ, റൂട്ടുകൾ, വാഹനങ്ങളുടെ കൃത്യമായ സമയവിവരങ്ങൾ, ട്രാഫിക് അപ്ഡേറ്റുകൾ എന്നിവ ആപ്പിലൂടെ തത്സമയം അറിയാൻ സാധിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |