SignIn
Kerala Kaumudi Online
Tuesday, 20 October 2026 5.18 AM IST

ആറടി നീളത്തിൽ വാഴക്കുല ആയിരം കാച്ചിയിൽ വിടർന്നത് വിസ്മയം

ayiramkachi
വാഴക്കുലയ്ക്ക് സമീപം ജോയ്ന്റ് സെക്രട്ടറി പ്രസന്ന കുമാരി ടീച്ചർ

കോഴിക്കോട്: അടിവെച്ചടിവെച്ച് വളരുന്ന വാഴക്കുല. ഇതിനകം നീളം ആറടി. ഇനിയും വിടരാനുണ്ട് പോളകൾ. വളർച്ച ഇതേ വേഗത്തിൽ തുടർന്നാൽ നീളം പത്തടിയിലെത്തുമെന്നത് തീർച്ച. മലാപ്പറമ്പ് ദേശോദ്ധാരിണി വായനശാലയ്ക്ക് സമീപം വളരുന്ന ആയിരം കാച്ചി വാഴയാണ് ഇപ്പോൾ നാട്ടുകാരുടെ കൗതുകം. പ്ലാസ്റ്റികും കുപ്പിച്ചില്ലുകളും ടൈലുകളുടെ അവശിഷ്ടങ്ങളുമടക്കം മാലിന്യം നിറഞ്ഞുകിടന്ന റോഡരികിലെ ഈ ഇടം പ്രദേശവാസികൾ ഒന്നിച്ചിറങ്ങി വൃത്തിയാക്കി കൃഷിയോഗ്യമാക്കിയതോടെയാണ് മാറ്റത്തിന് തുടക്കമായത്. വായനശാലയിലെ കർഷകർ തന്നെയാണ് കൃഷിയുടെ ഓരോ ഘട്ടത്തിലും മുന്നിട്ടിറങ്ങുന്നത്. വാഴ വൈവിദ്ധ്യ സംരക്ഷണത്തിന്റെ ഭാഗമായി ദേശോദ്ധാരിണി വായനശാല ഒരുക്കിയ കൃഷിത്തോട്ടത്തിലാണ് അപൂർവയിനം വാഴയായ ആയിരം കാച്ചി (പ്രിസാഗ്സെറിബ്തു) ശ്രദ്ധ നേടുന്നത്. വാഴക്കുലയുടെ നീളം ആറടി പിന്നിട്ടിട്ടും പോളകൾ വിടർന്നുകൊണ്ടിരിക്കുകയാണ്.കുലയുടെ വളർച്ച കാണാൻ കൗതുകത്തോടെ എത്തുന്നവർക്കും ഇതൊരു വിസ്മയക്കാഴ്ചയാണ്. ആയിരം കാച്ചി മാത്രമല്ല, തായ്മൂസ്, പൊപ്പല്ലു, ഡബിൾ മഹോയ്, യങ്‌ടാഞ്ചി, പച്ചാടൻ, സിവിറോസ്, എറണാടൻ പടത്തി, അമൃത സാഗർ, കാവേരി തുടങ്ങി വിവിധ ഇനം വാഴകളും ഇവിടെ കൃഷി ചെയ്യുന്നുണ്ട്. ഇവയെല്ലാം കുലച്ചുതുടങ്ങിയെങ്കിലും കൂട്ടത്തിൽ താരമായത് ആയിരം കാച്ചി തന്നെ.

"വാഴക്കുല കാരണം ഞങ്ങൾ കൂടുതൽ അറിയപ്പെട്ടു. കേരളത്തിലെ ഏറ്റവും വലിയ ഹരിത ഭവനം, ഹരിത ഗ്രന്ഥാലയം എന്നുള്ള പേര് ഞങ്ങൾക്കാണ് കിട്ടിയിരിക്കുന്നത്. അതിൽ ഏറെ സന്തോഷമാണ്. "

പ്രസന്ന കുമാരി, ജോയ്ന്റ് സെക്രട്ടറി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL