SignIn
Kerala Kaumudi Online
Saturday, 26 September 2026 8.42 PM IST

പോസിറ്റീവ് 50,000ത്തിലേക്ക് !!

kovid

ടി.പി.ആർ 30 % കടന്നു

കോഴിക്കോട് : ജില്ലയിൽ കൊവിഡ് ബാധിതർ അരലക്ഷത്തോട് അടുക്കുന്നു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളളവർ ഇന്നലെ 46057 ആയി. മറ്ര് ജില്ലയിലുള്ള 319 പേരും കോഴിക്കോട് ചികിത്സയിലുണ്ട്. മറ്റ് ജില്ലകളിൽ 84 കോഴിക്കോട്ടുകാർ ചികിത്സയിലുണ്ട്. ഇന്നലെ 5554 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 135 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പർക്കത്തിലൂടെ 5414 പേർക്ക് പോസിറ്റീവായി. വിദേശത്ത് നിന്നെത്തിയ ഒരാൾക്കും അന്യ സംസ്ഥാനങ്ങളിൽ നിന്നെത്തിയ നാലു പേരും പോസിറ്റീവായി.

ജില്ലയിലെ കൊവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സികൾ, വീടുകൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 2295 പേർകൂടി രോഗമുക്തി നേടി. പുതുതായി വന്ന 9433 പേർ ഉൾപ്പെടെ ജില്ലയിൽ 102999 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ജില്ലയിൽ ഇതുവരെ 379804 പേർ നിരീക്ഷണം പൂർത്തിയാക്കി. ഇന്നലെ 18760 സ്രവ സാമ്പിൾ പരിശോധനക്കയച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30.98 ശതമാനമായത് കടുത്ത ആശങ്ക ഉയർത്തുകയാണ്.

 ഉറവിടം വ്യക്തമല്ലാത്തവർ

കോഴിക്കോട് കോർപ്പറേഷൻ 10, ചക്കിട്ടപ്പാറ 4, ചെക്യാട് 2, ചെറുവണ്ണൂർ 4, എടച്ചേരി 1, ഫറോക്ക് 17, കടലുണ്ടി 7, കക്കോടി 1, കിഴക്കോത്ത് 1, കോടഞ്ചേരി 2, കൊടുവള്ളി 1, മുക്കം 2, നാദാപുരം 16, നടുവണ്ണൂർ 1, നരിപ്പറ്റ 1, നൊച്ചാട് 1, ഒളവണ്ണ 25, പേരാമ്പ്ര 3, പെരുമണ്ണ 1, പുറമേരി 10, രാമനാട്ടുകര 2, തലക്കുളത്തൂർ 1, തൂണേരി 4, വടകര മുനിസിപ്പാലിറ്റി1, വളയം 6, വാണിമേൽ 10, വില്ല്യാപ്പള്ളി 1

 സമ്പർക്കം

കോഴിക്കോട് കോർപ്പറേഷൻ 1735, അരിക്കുളം 12, അത്തോളി 31, ആയഞ്ചേരി 15, അഴിയൂർ 59, ബാലുശ്ശേരി 80, ചക്കിട്ടപ്പാറ 38, ചങ്ങരോത്ത് 22, ചാത്തമംഗലം 50, ചെക്കിയാട് 25, ചേളന്നൂർ 45, ചേമഞ്ചേരി 58, ചെങ്ങോട്ട്കാവ് 47, ചെറുവണ്ണൂർ 46, ചോറോട് 18, എടച്ചേരി 24, ഏറാമല 46, ഫറോക്ക് 78, കടലുണ്ടി 82, കക്കോടി 70, കാക്കൂർ 19, കാരശ്ശേരി 35, കട്ടിപ്പാറ 54, കാവിലുംപാറ 17, കായക്കൊടി 36, കായണ്ണ 45, കീഴരിയൂർ 21, കിഴക്കോത്ത് 20, കോടഞ്ചേരി 51, കൊടിയത്തൂർ 50, കൊടുവള്ളി 59, കൊയിലാണ്ടി 95, കുടരഞ്ഞി 7, കൂരാച്ചുണ്ട് 3, കൂത്താളി 77, കോട്ടൂർ 31, കുന്ദമംഗലം 163, കുന്നുമ്മൽ 12, കുരുവട്ടൂർ 59, കുറ്റ്യാടി 33, മടവൂർ 65, മണിയൂർ 63, മരുതോങ്കര 48, മാവൂർ 23, മേപ്പയ്യൂർ 109, മൂടാടി 54, മുക്കം 36, നാദാപുരം 25, നടുവണ്ണൂർ 28, നൻമണ്ട 55, നരിക്കുനി 25, നരിപ്പറ്റ 26, നൊച്ചാട് 49, ഒളവണ്ണ 47, ഓമശ്ശേരി 39, ഒഞ്ചിയം 96, പനങ്ങാട് 18, പയ്യോളി 57, പേരാമ്പ്ര 58, പെരുമണ്ണ 39, പെരുവയൽ 50, പുറമേരി 8, പുതുപ്പാടി 126, രാമനാട്ടുകര 75, തലക്കുളത്തൂർ 44, താമരശ്ശേരി 126, തിക്കോടി 81, തിരുവള്ളൂർ 62, തിരുവമ്പാടി 37, തൂണേരി 35, തുറയൂർ 44, ഉള്ള്യേരി 52, ഉണ്ണികുളം 23, വടകര 108, വളയം 18, വാണിമേൽ 19, വേളം 42, വില്യാപ്പള്ളി 35.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL