തേഞ്ഞിപ്പലം: മലപ്പുറം ജില്ലാ അത്ലറ്റിക്സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ജില്ലാ അത്ലറ്റിക്സ് മീറ്റ് ഒക്ടോബർ ഒന്ന് , രണ്ട് തീയതികളിലായി കാലിക്കറ്റ് സർവ്വകലാശാല സ്റ്റേഡിയത്തിൽ നടക്കുമെന്ന് അസോസിയൻ ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു.
ജില്ലയിലെ നൂറോളം ക്ലബ്ബുകളിൽ നിന്നായി അണ്ടർ 14, 16, 18, 20 എന്നീ നാല് വിഭാഗങ്ങളിൽ ആൺകുട്ടികളും പെൺ കുട്ടികളുമായി 1500 ൽപരം കായിക താരങ്ങൾ ജില്ലാ മീറ്റിൽപങ്കെടുക്കും. കഴിഞ്ഞ വർഷത്തെ സ്കൂൾദേശീയ മീറ്റിൽ മൂന്ന് സ്വർണം നേടിയ മുഹമ്മദ് മുഹ്സിൻ അടക്കമുള്ള കായിക പ്രതിഭകളാണ് മീറ്റിൽ പങ്കെടുക്കുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |