SignIn
Kerala Kaumudi Online
Friday, 23 October 2026 7.01 AM IST

പ്ര​കാ​ശ​നം​ ​ചെ​യ്തു

d
വേനൽക്കാലത്ത് ശുദ്ധ ജലക്ഷാമം ഒഴിവാക്കുന്നതിനും വരൾച്ചയെ അതിജീവിക്കുന്നതിനുമായി പൊന്നാനി

എടപ്പാൾ : വേനൽക്കാലത്ത് ശുദ്ധ ജലക്ഷാമം ഒഴിവാക്കുന്നതിനും വരൾച്ചയെ അതിജീവിക്കുന്നതിനുമായി പൊന്നാനി ബ്ലോക്ക് പഞ്ചായത്തിന്റെ ജല ബഡ്ജറ്റ് ഡോ. കെ.ടി. ജലീൽ എം.എൽ.എ പ്രകാശനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തിനു കീഴിലെ എടപ്പാൾ, കാലടി, തവനൂർ, വട്ടംകുളം പഞ്ചായത്തുകളിലെ ജല ബഡ്ജറ്റിന്റെ പ്രകാശനവും നടന്നു. പ്രകൃതിയിൽനിന്ന് ലഭ്യമാവുന്ന ജലം സംരക്ഷിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ: ഗായത്രി, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അനീഷ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രേമലത, വട്ടംകുളം പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഹസൈനാർ, എടപ്പാൾ പഞ്ചായത്ത് പ്രസിഡന്റ് സുബൈദ, തവനൂർ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലിഷ, ബ്ലോക്ക് അംഗങ്ങളായ അക്ബർ, ജയശ്രീ, ഷീജ, ഷെരീഫ, രാധിക എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL