SignIn
Kerala Kaumudi Online
Friday, 23 October 2026 6.29 PM IST

ജെ.സി.ഐ പാൽ വിതരണം നടത്തി

jci-paal-vitharanam

തിരൂർ : തിരൂർ ജെ.സി.ഐയുടെ നേതൃത്വത്തിൽ തുഞ്ചൻ പറമ്പിൽ ആദ്യക്ഷരം കുറിക്കാനെത്തിയ കുരുന്നുകളടക്കമുള്ള പതിനായിരക്കണക്കിന് ആളുകൾക്ക് തിളപ്പിച്ചാറിയ പശുവിൻ പാൽ വിതരണം ചെയ്തു. ജൂനിയർ ചേമ്പർ ഇന്റർനാഷണൽ തിരൂരിന്റെ 40-ാമത് വാർഷികത്തോടനുബന്ധിച്ചാണ് ഈ വർഷം പാൽ വിതരണം നടത്തിയത്. പാൽ വിതരണത്തിന് മുൻ പ്രസിഡന്റ വി.വി. സത്യാനന്ദൻ, ജെ.സി.ഐ മെമ്പർമാരായ ഹാരിസ് കൈനിക്കര, അസീസ് മാവുംകുന്ന്, ഹമീദ് കൈനിക്കര, എം.പുഷ്കരാക്ഷൻ, ടി.ശ്രീഷ്മ, കെ.സുനിഷ, വി.പി.ഇന്ദുജ, സി.കെ.സോനാ, വി.വൃന്ദ, ഫർസാന,​ ഡോക്ടർമാരായ വസീക്ക രാമനാലുക്കൽ, ജൂദ എന്നിവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, JCI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL